Posted By Nazia Staff Editor Posted On

Uae traffic law;അപകടം കണ്ട് വണ്ടി നിർത്തിയാൽ ഇനി പണിയും കിട്ടും പിഴയും കിട്ടും; കർശന മുന്നറിയിപ്പ് നൽകി യുഎഇ

Uae traffic law:യുഎഇ: യുഎഇയിലെ റോഡുകളിൽ ഒരു അപകടം സംഭവിച്ചാൽ ചില ഡ്രൈവർമാർ വണ്ടി നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യുന്നത് പതിവാണ്. എന്നാൽ ഇനി ഇത്തരം നടപടി നിയമലംഘനമായി കണക്കാക്കപ്പെടും.

കൂടാതെ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും.അപകടമല്ലാതെയും അപകട സ്ഥലത്ത് ‌വണ്ടി നിർത്തുന്നത് ആംബുലൻസുകൾക്കും പോലീസിനും സഹായമല്ല മറിച്ച് തടസ്സം ഉണ്ടാക്കുകയാണ് ചെയുന്നത്. കൂടാതെ മറ്റ് വാഹനങ്ങൾക്കും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാൻ ഇത് കാരണമാകുകയും ചെയ്യുന്നു. ചിലപ്പോൾ സമയത്തെത്താത്തത് കാരണം അത്യാവശ്യ ചികിത്സ വൈകുകയും മരണം സംഭവിക്കുന്നതായും ശ്രദ്ധയിപ്പെട്ടതോടെയാണ് ഈ കാര്യം കർശനമാക്കിയത്.

കൂടാതെ ഇത് മറ്റ് ഡ്രൈവർമാരുടെ യാത്രയെയും ബാധിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയും ചെയ്യുന്നു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗതാഗത അപകടങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് നിലവിൽ 630 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അബുദാബിയിൽ 87, ദുബായിൽ 411, ഷാർജയിൽ 71, അജ്മാനിൽ 4, റാസൽഖൈമയിൽ 30, ഉമ്മുൽ ഖുവൈനിൽ 27 എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്കുകൾ. അതേസമയം അടിയന്തര വാഹനങ്ങൾക്കും ഔദ്യോഗിക വാഹനവ്യൂഹങ്ങൾക്കും വഴിമാറി കൊടുക്കാതെ അവ തടസ്സപ്പെടുത്തുന്നത് വളരെ ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ ആവർത്തിച്ചു.

ഇത്തരം നിയമലംഘനങ്ങൾ നടത്തിയാൽ 3,000 ദിർഹം പിഴ, 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 6 ട്രാഫിക് ബ്ലാക്ക് പോയിന്റ് തുടങ്ങിയ കനത്ത ശിക്ഷകളാണ് ലഭിക്കുക. മറ്റ് ഏതെങ്കിലും വിധത്തിൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് 500 ദിർഹം പിഴ വീതവും ചുമത്തും. അടിയന്തര വാഹനങ്ങളായാ ആംബുലൻസ് പോലീസ് വാഹനങ്ങൾ അല്ലെങ്കിൽ ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവയ്ക്ക് വഴിമാറിക്കൊടുത്തിലെങ്കിൽ
ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.

അടിയന്തര സാഹചര്യങ്ങളിൽ സേവനം നൽകുന്ന വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി “മടിക്കേണ്ട ഉടൻ തന്നെ വഴിമാറുക” എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു. എന്നാൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നതിനാലാണ് വീണ്ടും നിയമം കർശനമാക്കുന്നത്.

കൂടാതെ ഉത്തരവാദിത്തമുള്ള ഡ്രൈവിങിനെ കുറിച്ചും നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ക്യാമ്പയിൻ വ്യക്തമായി പറയുന്നു. അടിയന്തര വാഹനങ്ങളായ ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കേണ്ടത് ഓരോ ഡ്രൈവറുടെയും കടമയാണ്.

മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

  • അടിയന്തര വാഹനങ്ങൾ സാധാരണയായി റോഡിന്റെ ഇടതുവശത്തുള്ള ലെയ്‌നുകൾ ഉപയോഗിച്ചാണ് വരുന്നത്. ഇത്തരം വാഹനങ്ങൾ പിന്നിൽ നിന്ന് വരുമ്പോൾ, ഡ്രൈവർമാർ ഉടനടി വലത് ലെയ്‌നിലേക്ക് മാറി വഴിമാറിക്കൊടുക്കണം.
  • ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ റോഡിന്റെ വശം ഉപയോഗിച്ച് മുന്നോട്ട് പോകുന്നത് കർശനമായി ഒഴിവാക്കണം. അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി പ്രത്യേകം നീക്കിവെച്ചിട്ടുള്ളതാണ് റോഡിന്റെ വശങ്ങൾ
  • ഉൾറോഡുകളിൽ ഷോൾഡറുകൾ ഇല്ലാത്ത സാഹചര്യങ്ങളിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നതിനായി ഡ്രൈവർമാർ ലെയ്‌നുകൾക്കിടയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറി നിൽക്കണം.
  • ട്രാഫിക് സിഗ്നലിൽ പച്ച ലഭിച്ച് മുന്നോട്ട് പോകുന്ന വാഹനങ്ങൾ പോലും അടിയന്തര വാഹനം അടുത്തെത്തുമ്പോൾ പൂർണ്ണമായി നിർത്തി അവ കടന്നുപോകുന്നത് വരെ കാത്തുനിൽക്കണം. ഈ വാഹനങ്ങൾക്ക് ട്രാഫിക് സിഗ്നലുകൾ ചുവപ്പാണെങ്കിലും മുന്നോട്ട് പോകാൻ അനുവാദമുണ്ട്.
  • ഒരു അടിയന്തര വാഹനം റൗണ്ട്എബൗട്ടിലേക്ക് വരുന്നതായി കണ്ടാൽ മറ്റ് വാഹനങ്ങൾ റൗണ്ട്എബൗട്ടിൽ പ്രവേശിക്കാതെ വഴിമാറിക്കൊടുക്കണം. റൗണ്ട്എബൗട്ടിനുള്ളിൽ ഇതിനകം പ്രവേശിച്ച വാഹനങ്ങൾ എത്രയും വേഗം വലതുവശത്തേക്ക് നീങ്ങി അടിയന്തര വാഹനത്തിന് വഴി നൽകണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *