
uae weather alert:ചൂട് കുറയില്ല പക്ഷേ മഴയും പെയ്യും: ; അറിയാം യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ
Uae weather alert: ദുബൈ: യുഎഇയിൽ ഈ വാരാന്ത്യം കനത്ത ചൂടിനൊപ്പം മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ദുബൈയിൽ താപനില 34°C മുതൽ 42°C വരെയും, അബൂദബിയിൽ 44°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അക്യുവെതർ റിപ്പോർട്ട്. ചൂടിന്റെ കാഠിന്യം കണക്കിലെടുത്ത്, പ്രത്യേകിച്ച് ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് കുറയ്ക്കാൻ അധികൃതർ നിർദേശിച്ചു.

ശനിയാഴ്ച (ഓഗസ്റ്റ് 9)
ശനിയാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്കുശേഷം ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ വീശുന്ന പൊടിക്കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലായിരിക്കും വീശുക.
ഞായറാഴ്ച (ഓഗസ്റ്റ് 10)
ഞായറാഴ്ചയും ഏതാണ്ട് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂടും പൊടിപടലങ്ങളും കണക്കിലെടുത്ത്, ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്ത് സുരക്ഷിതമായി തുടരാൻ ശ്രദ്ധിക്കുക.
Comments (0)