Posted By Nazia Staff Editor Posted On

Upi new update: പൊതുജന ശ്രദ്ധയ്ക്ക്!!!! യുപിഐ ഇടപാടുകളില്‍ ഓഗസ്റ്റ് ഒന്നോടെ 4 മാറ്റങ്ങള്‍

upi new update:മുംബൈ: ഉപഭോക്താക്കള്‍ക്കുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മികച്ച പേയ്‌മെന്റ് സൗകര്യങ്ങള്‍ നല്‍കുന്നതിനുമായി നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കിയ മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധന (Balance Check), സ്റ്റാറ്റസ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. എന്നാല്‍ പണമിടപാടുകളെ പുതിയ മാറ്റങ്ങള്‍ ബാധിക്കില്ല. 


പ്രധാന നാലുമാറ്റങ്ങള്‍ ഇവയാണ്:

1- ഇനി മുതല്‍ UPI ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ.
2- നെറ്റ്ഫ്‌ലിക്‌സ് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍സ്റ്റാള്‍മെന്റുകള്‍ (EMI) പോലുള്ള Auto Pay ഇടപാടുകള്‍ ഇനി മൂന്ന് സമയ സ്ലോട്ടുകളില്‍ മാത്രമേ പ്രോസസ്സ് ചെയ്യൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ചു വരെയും, രാത്രി 9.30 നും ശേഷവും.
3- പൂര്‍ത്തിയാകാത്ത ഇടപാടുകളുടെ സ്റ്റാറ്റസ് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരിശോധിക്കാന്‍ കഴിയൂ. ഓരോ പരിശോധനയ്ക്കും ഇടയില്‍ 90 സെക്കന്‍ഡ് ഇടവേള ഉണ്ടായിരിക്കും.
4- ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണ മാത്രമേ കാണാന്‍ കഴിയൂ. സെര്‍വറിലെ അനാവശ്യ ട്രാഫിക്ക് കുറയ്ക്കുന്നതിനാണ് ഈ പരിധി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *