
രാജ്യത്ത് ഔദ്യോഗിക അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കുന്നത് കുറ്റകരം ; മുന്നറിയിപ്പ് നൽകി അധികൃതർ
രാജ്യത്ത് ഔദ്യോഗിക അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ലോഹങ്ങളും പുരാവസ്തുക്കളും കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് തടവും വലിയ തുക പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.
നിധിവേട്ട വ്യാപകമായ സാഹചര്യത്തിലാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയത്. ഭൂമിക്കടിയിലെ ധാതുക്കളും മറ്റ് വസ്തുക്കളും കണ്ടെത്താനായി ഉപയോഗിക്കുന്ന ഈ ഉപകരണങ്ങൾ നിധിവേട്ടക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് സർക്കാർ സ്വത്ത് നിയമങ്ങളുടെ ലംഘനമാണെന്നും കുവൈത്തിന്റെ പരിസ്ഥിതിക്കും സാംസ്കാരിക പൈതൃകത്തിനും ദോഷകരമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത് പരിസ്ഥിതിയെ നശിപ്പിക്കുകയും സർക്കാരിന് അവകാശപ്പെട്ട സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ നിയമ പ്രൊഫസർ ഡോ. അലി ഹുസൈൻ അൽ ദോസരി പറഞ്ഞു. നിയമപരമായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)