Posted By Nazia Staff Editor Posted On

watsapp new udate:വാട്സാപ്പിന്‍റെ പുതിയ അപ്ഡേറ്റ് ചെയ്തോ?  ചെയ്തില്ലെങ്കില്‍ ചെയ്യരുത്; പണി കിട്ടാൻ സാധ്യത

Watsapp new update: വാട്സാപ്പിന്‍റെ പുതിയ അപ്ഡേറ്റ് ചെയ്തോ?  ചെയ്തില്ലെങ്കില്‍ ചെയ്യരുത്. ചെയ്തവരില്‍ ഭൂരിഭാഗം പേര്‍ക്കും പണി കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിൽ ഗുരുതരമായ ബഗ്ഗുകൾ കണ്ടെത്തിയിരിക്കുന്നു. നിലവിൽ, ഈ അപ്‌ഡേറ്റ് ചെയ്ത യൂസേഴ്സിന് അവരുടെ ഫോണിൽ സേവ് ചെയ്ത നമ്പറുകളുടെ പേരും ഡിപിയും മാറിപ്പോകുന്നതായി പരാതിയുണ്ട്. അതായത്, നിങ്ങൾ ഒരു പേരിൽ സേവ് ചെയ്ത നമ്പർ മറ്റൊരു പേരിൽ കാണിക്കുക, അല്ലെങ്കിൽ സേവ് ചെയ്ത നമ്പറിന്റെ പ്രൊഫൈൽ ചിത്രം മറ്റൊരു കോൺടാക്റ്റിന്റെ ചിത്രമായി കാണിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ കാരണം, തെറ്റിദ്ധാരണകൾ ഉണ്ടാകാനും നിങ്ങൾ ഉദ്ദേശിക്കാത്ത ആളുകൾക്ക് മെസ്സേജ് അയക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്, മെസ്സേജുകൾ അയക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. സേവ് ചെയ്ത പേര് കാണിക്കാത്തതുകൊണ്ട് തെറ്റായ ആളുകൾക്ക് മെസ്സേജ് പോകാതിരിക്കാൻ അയക്കുന്നതിന് മുൻപ് ശ്രദ്ധയോടെ പരിശോധിക്കുക.

ഈ പ്രശ്നത്തിന് നിലവിൽ ഒരു പരിഹാരവുമില്ല. അടുത്ത അപ്‌ഡേറ്റ് വരുന്നതുവരെ വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

മിക്ക ഫോണുകളിലും പ്ലേസ്റ്റോറിൽ (അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ) ഓട്ടോ അപ്‌ഡേഷൻ ഓൺ ആയിരിക്കും. വാട്‌സ്ആപ്പിന്റെ ഓട്ടോ അപ്‌ഡേഷൻ ഉടൻ ഓഫ് ചെയ്യുക.എന്തെങ്കിലും ബഗ്ഗുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കുക. വാട്സാപ്പിന്റെ അടുത്ത അപ്‌ഡേഷനിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *