Posted By Nazia Staff Editor Posted On

weather alert in kuwait;യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം; കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ

weather alert in uae;ദുബൈ: ഇന്ന് ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളില്‍ പൊടി നിറഞ്ഞ കാലാവസ്ഥയും ഉണ്ടാകും. അതേസമയം, രാജ്യത്തിന്റെ ഉള്‍നാടന്‍, പര്‍വതപ്രദേശങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ഇത് പൊടിക്കാറ്റിന് കാരണമായേക്കാമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയോറോളജി (എന്‍സിഎം) പ്രവചിക്കുന്നു. ഇന്നത്തെ പരമാവധി താപനില 37 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയും ഏറ്റവും താഴ്ന്ന താപനില 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈ വാരാന്ത്യത്തില്‍ പൊടിനിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. മെയ് 17ന് (നാളെ) താപനില ചെറുതായി കുറയുമെന്നും പ്രതീക്ഷിക്കാം. കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, മെയ് 18ന് (ഞായറാഴ്ച) ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *