
cybersecurity experts warn; വാട്സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ
cybersecurity experts warn; ദുബൈ: രാജ്യത്ത് സൈബര്‍ തട്ടിപ്പ് വര്‍ധിച്ചുവരികയാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. വാട്സാപ്പ് സ്ക്രീന്‍ ഷെയറിംഗ് ഫ്രോഡ് എന്ന പേരില്‍ രാജ്യത്ത് പുതിയ രീതിയിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. വാട്സാപ്പില്‍ വരുന്ന ഫോണ്‍ കാള്‍ എടുക്കുന്നതോടെ ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ഇവരുടെ കൈയിലെത്തും. നിരവധി പേര് ഈ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും അതിനാല്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും വണ്‍കാര്‍ഡ് അടുത്തിടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏതെങ്കിലും ബാങ്കിലെയോ ധനകാര്യ സ്ഥാപനത്തിലെയോ ഉദ്യോഗസ്ഥരാണെന്ന് ഉപയോക്താക്കളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പുകാര്‍ ഇരകളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഉപയോക്താക്കളുടെ വിശ്വസം നേടിയെടുത്താല്‍ വാട്സാപ്പിന്റെ സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നു. ഉപയോക്താക്കള്‍ ഇത് ചെയ്യുന്നതോടെ ഇരകളുടെ ഫോണിലെ പാസ് വേര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ഒടിപി എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. അതോടെ ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരിലേക്ക് എത്തും.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രശ്നമുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഉപയോക്താക്കളെ സമ്മര്‍ദത്തിലാഴ്ത്തിയാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. അതിനാല്‍ സ്വന്തം സുരക്ഷയ്ക്കായി ബാങ്കില്‍ നിന്ന് വിളിക്കുന്നവരുടെ ഐഡന്റിയും മറ്റും ആവശ്യപ്പെടുക. ഇത് കൃത്യമായി പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രം മറ്റു കാര്യങ്ങളിലേക്ക് കടക്കുക. സംശയാസ്പദമായ നമ്പറുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. ആത്യന്തികമായി വാട്സാപ്പ് സ്ക്രീന്‍ ഷെയറിംഗ് വളര്‍ന്നു വരുന്ന ഒരു ഭീഷണിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളുമായി ആരെങ്കിലും ബന്ധപ്പെട്ടാല്‍ അതീവ ജാഗ്രത പുലര്‍ത്തുക.
‘വാട്സാപ്പ് സ്ക്രീന്‍ ഷെയറിംഗ് ഓപ്ഷന് നിങ്ങളെ തട്ടിപ്പിനിരയാക്കിയേക്കാം, നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സൗഹൃദ സന്ദേശം തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യാനും നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്സസ് നേടാനുള്ള കവാടമായി മാറിയേക്കാം,’ യുഎഇയിലെ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.
വാട്സാപ്പിന്റെ സ്ക്രീന്‍ ഷെയറിംഗ് സംവിധാനം ദുരുപയോഗം ചെയ്ത് ലോകത്താകമാനം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 44,000 പരാതികളാണ് ലഭിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
Comments (0)